സംസ്ഥാനത്തെ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 99.5 ശതമാനാണ് വിജയം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് തിരുവന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. 424583 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 61449 പേര്‍ ഫുള്‍ എപ്ലസ് നേടി. 10382 പേര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്.
കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് തിരുവന്തപുരത്ത്. പാലാ , മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി.
ഫലം നാല് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
856 സര്‍ക്കാര്‍ സ്‌കൂളുകളും 1034 എയ്ഡഡ് സ്‌കൂളുകളും 441 അണ്‍എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
പട്ടികജാതി വിഭാഗത്തില്‍ 39447 പേര്‍ വിജയിച്ചു. 98.66 ശതമാനം വിജയം നേടി. 2130 പേര്‍ ഫുള്‍ എപ്ലസ് നേടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.webp)

0 Comments