Latest News
Loading...

ദേശീയ സംസ്ഥാന കായിക താരങ്ങളെ ആദരിച്ചു




അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന തലത്തിലെ വിജയികൾക്ക് ജോസ് കെ മാണി എം.പി മൊമെന്റോയും ട്രോഫിയും നൽകി. സംസ്ഥാനത്തെ മറ്റു ജില്ലകളെ പിന്തള്ളി കോട്ടയം ജില്ല ജൂനിയർ ആൺ പെൺകുട്ടികൾ വിഭാഗത്തിനും സബ്ജൂനിയാർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെ വിഭാഗത്തിനും സീനിയർ ആൺകുട്ടികൾ വിഭാഗത്തിനും ചാമ്പ്യന്മാരായി. പ്രസ്തുത യോഗത്തിൽ ദേശീയ താരങ്ങളായ റോണി ജോസഫ്, മിഥുൻ മുരളി തുടങ്ങിയവരെ പ്രത്യേകം അനുമോദിച്ചു. 


അസോസിയേഷൻ പ്രസിഡൻറ് ജോസഫ് ചാമക്കാല അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തുകയും, മുൻസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻ കുഴി, സാവിയോ കാവുകാട്ട്, ടോബിൻ k അലക്സ്, ബിജു പാലു പടവൻ, സജീവ് കണ്ടത്തിൽ, എന്നിവർ സന്നിഹിതരായിരുന്നു. 


 കോട്ടയം ജില്ല അസോസിയേഷന്റെ ഭാരവാഹികളായ സെക്രട്ടറി മാർഷൽ മാത്യു, വൈസ് പ്രസിഡണ്ട് ഒറിസൺ ജോയി, റോണി ജോസഫ്, ജൂഡി, അനൂപ് കെ ജോൺ, സോണി സാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ വിപുലമാക്കി.
ബാംഗ്ലൂരിൽ വച്ച് നടത്തപ്പെട്ട ഇൻറർ കോളേജ് അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ മത്സരത്തിൽ കോട്ടയം ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത ചങ്ങനാശ്ശേരി എസ് ബി കോളേജിലെ കുട്ടികളെ പ്രത്യേകം അനുമോദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments