Latest News
Loading...

നീലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി



നീലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി. കേന്ദ്ര മന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടറി  മന്ത്രി റേഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ മംഗലത്തില്‍ മുഖ്യപ്രഭാഷണം നടത്തി. 



ജോസ് കെ. മാണി എം.പി, ഫ്രാന്‍സീസ് ജോര്‍ജ് എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ,വൈദിക പ്രതിനിധി ഫാ.ഇമ്മാനുവല്‍ കരിമ്പനക്കല്‍, എസ്.എച്ച്. പ്രെവിന്‍ഷ്യല്‍ സിസ്റ്റര്‍.മെര്‍ളിന്‍ അരീപ്പറമ്പില്‍, രാജേഷ് വാളിപ്ലാക്കല്‍, ബേബി കട്ടക്കല്‍, ജിജി തമ്പി, സെന്‍സി പുതുപ്പറമ്പില്‍, ബിന്ദു ബിനു, ഫാ. ജോസ് പൊയ്യാനിയില്‍, ഡോ. ഡേവിസ് ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വികാരി ഫാ.മാത്യു പാറത്തൊട്ടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജയിംസ് കാവുംപുറം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌നേഹ വിരുന്നും കലാസന്ധ്യയും നടന്നു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments