Latest News
Loading...

വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ 2 വിദ്യാര്‍ത്ഥികളെ കാണാതായി



ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ 2 വിദ്യാര്‍ത്ഥികളെ  കാണാതായി . കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ 2 പേരെയാണ് കാണാതായത്. ഒരാള്‍ നീന്തി രക്ഷപെട്ടു. ഒരാള്‍ ഇറങ്ങിയിരുന്നില്ല. 



 മുണ്ടക്കയം, അടിമാലി സ്വദേശികളാണ്. ഭരണങ്ങാനം ഭാഗത്തുള്ള  "അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്' എന്ന സ്ഥാപനത്തിലാണ് ഇവര്‍ പഠനം നടത്തിയിരുന്നത്.  പാലാ ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നു.  ജര്‍മന്‍ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവര്‍. 


പെരുവന്താനം തെക്കേമല പന്തപ്ലാക്കല്‍ ജോസഫ് ജോണിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21) അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ ജോമോന്‍ (18) എന്നിവരെയാണ് കാണാതായത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments