ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്താൻ മൂന്ന് ദിവസങ്ങളിലായി പരിശ്രമിച്ച ഈരാറ്റുപേട്ടയിലെ ടീം എമർജൻസി, നൻമക്കൂട്ടം സന്നദ്ധ പ്രവർത്തകർക്ക് അർഹമായ ആദരം നൽകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. പോലീസിനും ഫയർഫോഴ്സിനും ഒപ്പം അവരെക്കാൾ കൂടുതൽ പ്രവർത്തിച്ചത് ഈ സംഘമാണ് . 50 ഓളം പേരടങ്ങുന്ന ഈ സംഘത്തിന്റെ പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും എംഎൽഎ പറഞ്ഞു.
മൃതദേഹങ്ങൾ കണ്ടെത്താനായി പരിശ്രമിച്ച ഇവരെ ആദരിക്കാനും മൊമെന്റോ നൽകാനും തീരുമാനിച്ചതായും അതിനുള്ള നടപടികൾ ചെയ്യാൻ എഡി എമ്മിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ സാവധാനം പ്രവർത്തിച്ചപ്പോൾ ഈരാറ്റുപേട്ടിലെ സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് രണ്ട് ദിവസം കൊണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കാൻ ആയതെന്നും എംഎൽഎ പറഞ്ഞു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments