Latest News
Loading...

ഭരണങ്ങാനം സെൻ്റ് ലിറ്റിൽ ത്രേസ്യാസ് LSS പരീക്ഷയിലും മുൻപന്തിയിൽ



 2024-25 പ്രവർത്തന വർഷത്തിൽ നടത്തപ്പെട്ട എൽ.എസ്.എസ്. പരീക്ഷയിലും ചരിത്രവിജയം ആവർത്തിച്ച് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂളിലെ കുരുന്നുകൾ. പാഠ്യ-പാഠ്യേതര, കലാ-കായിക മേഖലകളിലെല്ലാം മികവാർന്ന പ്രവർത്തനങ്ങളുമായി പാലാ ഉപജില്ലയിലെതന്നെ മികച്ച പ്രൈമറി സ്കൂളായി കീർത്തികേട്ട സെന്റ് ലിറ്റിൽ  ത്രേസ്യാസ് എൽ.പി. സ്കൂളിലെ 18 കുട്ടികളാണ് ഇത്തവണ എൽ.എസ്.എസ്. വിജയികളായത്. വിജയികളായ ആരാധ്യ സുമേഷ്, അനറ്റ് മരിയ പി. റ്റി., എയ്ഞ്ചൽ ജിമ്മി, എയ്ഞ്ചൽ ജോൺ, ആൻജെനി മാത്യു, ... 



ഹന്ന എലിസബത്ത് ടോണി, റിയ മരിയ ജോജോ, തീർത്ഥ സുജിത്ത്, വേറോനിക്കാ വിപിൻ, ആദികേശവ് എസ്., ക്രിസ്‌വിൻ സന്തോഷ്‌, ജെറാൾഡ് സെബ് ജോർജ്ജ്, ജോനാഥ് ജോജോ, കാർത്തികേയൻ രാജേഷ്, റൂബൻ ഫ്രാൻസീസ്‌, സാവ്യോ മൈക്കിൾ, സൂര്യദേവ് എസ്., വൈഷ്ണവ് സജി എന്നിവർക്ക്  സ്കൂൾ മാനേജർ റവ: ഫാദർ സഖറിയാസ് ആട്ടപ്പാട്ട്, ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനയ ടോം, പി.ടി.എ. പ്രസിഡണ്ട് ശ്രീ ജോജൻ തോമസ് എന്നിവർ അഭിനന്ദനങ്ങൾ  അർപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments