Latest News
Loading...

മലയാളി പെണ്ണിന് മിന്നുചാര്‍ത്തി ജര്‍മ്മന്‍കാരന്‍



കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിനിയായ അപര്‍ണയ്ക്ക് മിന്നുചാര്‍ത്തി ജര്‍മന്‍കാരനായ ഫിലിപ്പ്. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥരായ  കുമാരനല്ലൂര്‍ സ്വദേശി സുരേഷ് നാരായണപിള്ളയുടെയും രാജേശ്വരിയുടെയും മകളാണ് ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന അപര്‍ണ്ണ. ജര്‍മ്മന്‍കാരായ തോമസ് സ്‌കോനറും ബിര്‍ജിറ്റുമാണ് ഫിലിപ്പിന്റെ മാതാപിതാക്കള്‍.



ഇന്ന് പാലാ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കേരളീയ ശൈലിയില്‍ നായര്‍ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. തലേ ദിവസത്തെ മൈലാഞ്ചി ചടങ്ങിനോടനുബന്ധിച്ച് തിരുവാതിര കളി, ഭരതനാട്യം , നാദസ്വരം അടക്കമുള്ള കലാരൂപങ്ങളും ആഘോഷങ്ങളായുണ്ടായിരുന്നു.  അപര്‍ണയുടെ കുടുംബം ഇപ്പോള്‍ പാലാ കടപ്പാട്ടൂരിലാണ് താമസിക്കുന്നത്.






.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments