Latest News
Loading...

മത്തായി മാത്യു, (കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.



കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ്സ് (എം) നോമിനി മത്തായി മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
 വയല-10-ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം ത്രേസ്യാമ്മ സെബാസ്റ്റ്യൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.



മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ കീഴിലുള്ള കൂടല്ലൂർ ബ്ലോക്ക് റബ്ബർ ഫാക്ടറി സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചിരുന്നു. പതിമൂന്ന് അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ്എട്ട് യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫിലെ കെ.ആർ.ശശിധരൻ നായർ ആയിരുന്നു എതിർ സ്ഥാനാർത്ഥി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments