വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പത്താഴപ്പടി കന്നുപറമ്പിൽ ഷാഹുൽ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് കാരികാട് ടോപ്പിന് സമീപമാണ് അപകടമുണ്ടായത്. വ്യാപാര ആവശ്യത്തിനായി വാഗമണ്ണിൽ പോയി മടങ്ങവെ ഷാഹുൽ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
0 Comments