Latest News
Loading...

ഡോ. എം. ആര്‍. ജയകൃഷ്ണന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക്



മുത്തോലി സഹകരണബാങ്ക് ഭരണാസമിതി അംഗമായിരുന്ന അന്തരിച്ച ഡോ. എം. ആര്‍. ജയകൃഷ്ണന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കും. മൃതദേഹം  ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനായി രാവിലെ എത്തിച്ചു. 2023 മുതല്‍ ഭരണസമിതി അംഗമായ അദ്ദേഹം ബാങ്കിന് നല്‍കിയ സേവനങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്  പറഞ്ഞു. വൈസ് പ്രസിഡന്റ്  റ്റി. ജെ. പരമേശ്വരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.



പാലാ സഹൃദയ സമിതി നിര്‍വാഹക സമിതി അംഗവും മലയാള സാഹിത്യരംഗത്തെ ഓള്‍റൗണ്ടര്‍, മലയാളത്തിലെ ആദ്യ ബോധധാരാ നോവലിസ്‌ററ്,  ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, പാക്കനാര്‍  പത്രാധിപര്‍, എസ്.പി.സി.എസ് പബ്ലിക്കേഷന്‍ മാനേജര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഇന്‍ഡ്യാ പ്രസ്സ് മാനേജര്‍, ആദ്യത്തെ പട്ടാളക്കഥാകാരന്‍ എന്നിങ്ങനെ സാംസ്‌കാരിക രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടടമയായിരുന്നു. 


റിട്ടയേര്‍ഡ് കോളജദ്ധ്യാപകനായ ജയകൃഷ്ണന്‍ മുത്തോലി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പാലാ സഹൃദയ സമിതി യുടെ നിര്‍വാഹക സമിതി അംഗവുമായും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു വരവെയാണ് പെട്ടന്നുള്ള  നിര്യാണം.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments