ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ. പി സ്കൂളിൻ്റെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം ബഹു. നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾഖാദർ നിർവ്വഹിച്ചു . ഈരാറ്റുപേട്ട ഉപജില്ലയിലെ ഏക സമ്പൂർണ്ണ ഡിജിറ്റൽ വിദ്യലയമെന്ന ഖ്യാദി ഇനി മുതൽ ജി എം. എൽ.പി സ്കൂളിന് സ്വന്തം. പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകളിലും ഡിജിറ്റൽ ഡിവൈസുകൾ സ്ഥാപിച്ചാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഈരാറ്റുപേട്ട നഗരസഭ ചെയപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് , വാർഡ് കൗൺസിലർ പി എം അബ്ദുൾഖാദർ , എഇഒ ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ്, ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ഷാജിമോൻ പി.വി , എസ് എം സി അംഗം നൗഷാദ് പുതുപ്പറമ്പിൽ , അനസ് പീടിയേക്കൽ,പിടിഎ പ്രസിഡൻ്റ് കെ എൻ ഹുസ്സൈൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ യു എന്നിവർ സംസാരിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments