Latest News
Loading...

സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് മെയ്‌ 16 ന്




മെയ്‌ 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും. പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ്.പി.മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)
ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്)
റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി.
ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ⁠ജോർജ് ജോസഫ് (മീനച്ചിൽ കോ-ഓപ്പറേറ്റീവ് ഹൗസ്സിങ് സൊസൈറ്റി)
L



ക്ഷീര സംഘങ്ങളിൽ നിന്ന് ജോഷി മാത്യു (കടപ്ലാമറ്റം ക്ഷീര വ്യവസായ സഹ. സംഘം)
പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവന ക്കാരുടെ പ്രതിനിധിയായി കെ. സി. ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി.ജി (മുത്തോലി ഈസ്റ്റ്‌ സർവീസ് സഹ. ബാങ്ക്)
ഇതരസംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി അംഗം ⁠റിനോജ് മാത്യു (മീനച്ചിൽ ഈസ്റ്റ്‌ അർബൻ സഹ. ബാങ്ക്)
വനിതാ പ്രതിനിധിയായി ലാലി മൈക്കിൾ (കടനാട് അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം)
പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെ പ്രതിനിധിയായി രാമൻ പി.വി (വലവൂർ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം) എന്നിവർ മത്സരിക്കും.


മെയ്‌ 16 നു പാലാ ളാലം സെന്റ്. ജോർജ് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments