Latest News
Loading...

പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി.



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ് സ്റ്റാൻഡിൽ, 4 ലക്ഷം രൂപ, പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു, നിർമാണം ആരംഭിച്ച, "ബസ് ബേ" യുടെ നിർമാണം തടസ്സപ്പെടുത്തിയ സിപിഎം ന്റെ പ്രാദേശിക നേതൃത്വത്തിനെതിരെയും, ജനോപകാരപ്രേദമായ പദ്ധതി നടപ്പിലാക്കുന്നതിൽ ആർജവം കാണിക്കാത്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെതിരെയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ധർണ നടത്തി.



നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി, ബസ് സ്റ്റാൻഡിൽ കുഴിച്ച് ഭാഗികമായി മൂടിയ കുഴികളിൽ കോൺഗ്രസ്‌ പ്രവർത്തകർ കൊടികൾ കുത്തി. മഴയും വെയിലുമേൽക്കാതെ, എല്ലാവർക്കും ബസിൽ കേറി ഇറങ്ങുന്നതിന് വേണ്ടി നിർമാണം ആരംഭിച്ച ബസ് ബേ നിർമാണം തടസ്സപ്പെടുത്തിയ സിപിഎം, വികസന വിരോധത്തിന്റ കാര്യത്തിൽ, സംസ്ഥാനതലത്തിലും, പ്രാദേശിക തലത്തിലും ഒരേ നിലപാടിലാണെന്ന്  ധർണ്ണ സമരം ഉൽഘാടനം ചെയ്തു കൊണ്ടു ഡിസിസി ജനറൽ സെക്രട്ടറി  അഡ്വ : ജോമോൻ ഐക്കര പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌റോജി തോമസ്  മുതിരെന്തിക്കൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ  ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപള്ളി, M C വർക്കി, പൂഞ്ഞാർ മാത്യു,
രാജമ്മ ഗോപിനാഥ്, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, C K കുട്ടപ്പൻ,
P G ജനാർദ്ദനൻ, മേരി തോമസ്, അഡ്വ: ബോണി മാടപ്പള്ളി, ജോയി കല്ലാറ്റ്, മാത്യു തുരുതേൽ, ജോജോ വാളിപ്ലാക്കൽ, ഷാജു  ചേലക്കപള്ളി, ജോർജ് കുന്നേൽ, തമ്പിച്ചൻ വാണിയപ്പുര , ജോർജ് തുരുതേൽ, സണ്ണി പോൾ, ആൽബർട്ട് തടവനാൽ, ജോസ് ഇളംതുരുത്തി, പാപ്പച്ചൻ ഇരട്ടയാനി, ബിനു ഇടമല, ജോർജ് കല്ലുതാവളം, സാനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments