YMCWA ചേര്‍പ്പുങ്കലിന്റെ നേതൃത്വത്തില്‍ ഉള്ള ചേര്‍പ്പുങ്കല്‍ ജാഗ്രത സമിതിയുടെ, അവലോകന യോഗം പ്രസിഡന്റെ ഷൈജു കോയിക്കലിന്റെ അദ്യക്ഷതയില്‍ ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് ചേര്‍ന്നു. മയക്കുമരുന്നിന് അടിമകള്‍ ആയവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരികയും, കുറച്ചു വര്‍ഷങ്ങള്‍ക്കൂടിയേ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗം ശീലം ആക്കിയാല്‍ ആരോഗ്യ അവസ്ഥയില്‍ ജീവിക്കാന്‍ ആവു എന്ന സന്തേശം പുതു തലമുറയിലേക്ക് എത്തിച്ച് ആരും മയക്കു മരുന്നിന്റെ മായ വലയത്തില്‍ വീഴാതിരിക്കാന്‍ ഉള്ള ബോധവത്കരണവും, സമൂഹത്തില്‍ നാശം വിതക്കുന്ന ഇതിന്റെയൊക്കെ വിപണനം തടയുക എന്ന ലക്ഷ്യവും ആണ് ജാഗ്രത സമിതിക്ക് ഉള്ളത്.
ചേര്‍പ്പുങ്കല്‍ ഉള്‍കൊള്ളുന്ന നാല് പഞ്ചായത്ത് ഏരിയ യിലെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനും ഈ സമിതി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മയക്കു മരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോര്‍ട് ഫിലിമിന്റെ റിലീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ . ബിനു തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു,
കിടങ്ങൂര്‍ സബ് ഇന്‍സ്പെക്ടര്‍ രാംദാസ്, എക്‌സൈuസ് ഇന്‍സ്പെക്ടര്‍ ജെക്‌സി, തുടങ്ങിയവര്‍, മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെപ്പറ്റിയും, നിയമപരമായി ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നും ചേര്‍പ്പുങ്കല്‍ ഏരിയയിലെ ജാഗ്രത സമിതിയുടെ സ്‌ക്വാര്‍ഡ് പ്രവര്‍ത്തനത്തെപ്പറ്റിയും സംസാരിച്ചു,കിടങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ മിനി ജെറൂം, ഉല്ലാസ് പാലംപുരയിടത്തില്‍, ദീപു പുതിയവീട്ടില്‍, ജിമ്മി ലിബര്‍ട്ടി, പ്രഭാത് മുല്ലയില്‍, സവുരഫ്, തുടങ്ങിയവര്‍ തുടര്‍ന്നു യോഗത്തില്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments