Latest News
Loading...

പൂഞ്ഞാർ പെരുന്നിലം ശ്രീഭദ്രാ നാഗരാജ ക്ഷേത്രത്തിൽ തിരുവുത്സവം



പൂഞ്ഞാർ പെരുന്നിലം ശ്രീഭദ്രാ നാഗരാജ ക്ഷേത്രത്തിൽ തിരുവുത്സവം മെയ്‌ 4 മുതൽ 8 വരെ തന്ത്രിമാരായ കാരണത്തുമന ശ്രീധരൻ നമ്പൂതിരി, ആമേടമംഗലം ശ്രീധരൻ നമ്പൂതിരി മേൽശാന്തി അജേഷ് മണപ്പള്ളിൽ എന്നിവരുടെ കാർമികത്വത്തിൽ നടക്കും. 4 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം വൈകിട്ട് 7 ന് ഭക്തി ഗാനാമൃതം.



5 ന് രാവിലെ 9 മുതൽ കലശപൂജ, കലശാഭിഷേകം 10 മുതൽ ആയില്യം പൂജ, നൂറും പാലും വൈകിട്ട് 7 ന് തിരുവാതിരകളി, 7.30 മുതൽ ഭക്തിഗാനസുധ. 
6 ന് രാവിലെ 10 മുതൽ ഭുവനേശ്വരി പൂജ, യോഗീശ്വര പൂജ, ഉച്ചക്ക് 12 ന് മകം തൊഴീൽ വൈകിട്ട് 7 ന് കൈകൊട്ടികളി, 7.30 ന് തിരുവാതിര കളി, 8 മുതൽ നൃത്തനൃത്യങ്ങൾ, 8.30 ന് ഭക്തിഗാനസുധ




7 ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, 9.30 മുതൽ പൊങ്കാല, 12.30 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 7 മുതൽ കലാസന്ധ്യ.
8 ന് രാവിലെ 10 ന് കുംഭകുടം, താലപ്പൊലി എതിരെൽപ്പ്, 11 ന് കലശാഭിഷേകം, കുംഭകുടം അഭിഷേകം. 12.30 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് പഞ്ചാരിമേളം, 6.45 ന് തിരു നടയിൽ പറ വയ്പ്പ്, 7 മുതൽ തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, കൈകൊട്ടികളി രാത്രി 8 മുതൽ ഗാനമേള, 9.30 ന് വടക്കുപുറത്ത് വലിയഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments