Latest News
Loading...

ഫുട്ബോൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു .



കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻ ൻസ് എച്ച്.എസ്സ് എസ്സിൽ , കൊഴുവനാൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ്  ആൻ്റണി ജേക്കബ്ബ് അടയ്ക്കാ മുണ്ടയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


സ്കൂൾ  പ്രിൻസിപ്പൽ ഡോ.ബെല്ലാ ജോസഫ് , ഹെഡ്മാസ്റ്റർ സോണി തോമസ്,  പിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചന്ദ്രശേഖർ, ജോബി മാനുവൽ, റോട്ടറി ക്ലബ്ബ് അംഗങ്ങളായ തോമസുകുട്ടി മാത്യു മോനിപ്പള്ളി, അഡ്വ. ജോബി ജോർജ് മൈലാടിയിൽ, മാർട്ടിൻ ജോസ് , ജിബി ജോൺ വെട്ടു വയലിൽ , അധ്യാപകരായ ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് സിബി ഡൊമിനിക്, ജസ്റ്റിൻ എബ്രാഹം, ഷൈനി എം.ഐ., ഏലിയാമ്മ മാത്യു, ഷിജോ  തുടങ്ങിയവർ നേതൃത്വം നൽകി.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments