പാലാ ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലാ ഭാഗത്ത് നിന്നും എത്തിയ കാർ വലതുവശത്തെ ഷോപ്പിങ് കോംപ്ലക്സിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
കാറിനടിയിൽ കുടുങ്ങിയ കാണക്കാരി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിൽ കാറിന് സാരമായ തകരാർ സംഭവിച്ചു. എൻജിൻ കൂളന്റ് പൊട്ടിയൊഴുകിയതിനെ തുടർന്ന് വാഹനം നീക്കാൻ ആയില്ല. പോലീസ് എത്തുന്നതിനുവേണ്ടി വാഹനം മാറ്റാൻ വൈകിയതോടെ ഏറെനേരം ഇവിടെ ഗതാഗത തടസ്സവും ഉണ്ടായി.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments