Latest News
Loading...

ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്തുകേന്ദ്രിതനായ വലിയ ഇടയൻ . ബിഷപ്പ് വി.എസ്. ഫ്രാൻസിസ്



ഫ്രാൻസിസ് മാർപ്പാപ്പായുടെ ദേഹവിയോഗത്തിൽ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ ബിഷപ്പ് വി.എസ്. ഫ്രാൻസിസ് അനുശോചനമറിയിച്ചു. ഉപാധികളില്ലാതെ ലോകത്തെ സ്നേഹിക്കാനും ക്ഷമിക്കാനുമുള്ള ക്രിസ്തുവിൻ്റെ ആഹ്വാനം ശിരസ്സാവഹിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. 


ശിഷ്യരുടെ കാൽകഴുകി ചുംബിച്ച യേശുക്രിസ്തുവിൻ്റെ വിനയവും ലാളിത്യവും പ്രവൃത്തികളാൽ ലോകത്തിന് കാണിച്ചു കൊടുത്ത ഫ്രാൻസിസ് മാർപ്പാപ്പാ ലോക ക്രൈസ്തവജനതയുടെ മുഖമായിരുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പ എടുത്തിട്ടുള്ള നിലപാടുകൾ സഭാ വ്യത്യാസമെന്ന്യേ അംഗീകരിക്കപ്പെട്ടിരുന്നു. 


ദരിദ്രരോടും പാപികളോടുംപക്ഷം ചേർന്ന ക്രിസ്തുവിൻ്റെ വഴിയിലൂടെയായിരുന്നു പാപ്പായുടെ യാത്ര. ക്രൈസ്തവ സഭാ ചരിത്രത്തിൽ മാത്രമല്ല ലോക ജനതയുടെ മനസ്സുകളിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ പുഞ്ചിരിക്കുന്ന മുഖവും വിനയാന്വിതമായ ജീവിതവും എന്നും സ്മരിക്കപ്പെടും എന്നും ബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments