അരുവിത്തുറ വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസിക ളുടെ തിരക്ക്. ആഘോഷങ്ങളും മേളങ്ങളും മാറ്റിനിർത്തി തിരുക്കർമ്മങ്ങൾ മാത്രമായി നടത്തിയ തിരുന്നാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് വല്യച്ചന്റെ അനുഗ്രഹം തേടി തിരുക്കർമ്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്.
രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയ്ക്ക് വി. പത്രോസിന്റെ ബസലിക്കയിൽ ലോകമെമ്പാടുമുള്ള വിശ്വാസ സമുഹം ആദാരജ്ഞലി അർപ്പിക്കുന്ന വേളയിൽ അദേഹത്തിന്റെ ആത്മഗാന്തിക്കായും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടവരെ ആത്മാവിൽ നിറയ്ക്കാനും ഈ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരും പ്രാർത്ഥിക്കണമെന്ന് മാർ വാണിയപ്പുരയ്ക്കൽ സന്ദേശ മധ്യേ പറഞ്ഞു.
റാസയ്ക്കു ശേഷം ആചാരങ്ങളോടെ വി.ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിയാധര, വിശ്വാസ നിർഭരമായി. ജപമാല സമർപ്പിച്ച് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്ക് ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഇന്ന് ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും.
ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.
എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. 4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.
മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.
നാളെ
വിശുദ്ധ കുർബാന, നൊവേന: 5.30, 6.45, 8.00, 9.15, 10.00, 12.00, 1.30, 2.45, 4.30.
തിരുസ്വരൂപ പുന പ്രതിഷ്ഠ: രാത്രി 7.00
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments