ബൈക്ക് റബർ തോട്ടത്തിലൂടെ താഴേക്ക് പതിച്ചു. അപകടത്തിൽ ഒരു യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. അരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി എത്തിയ വാഹനത്തിൽ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അവധി ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപകടകരമായ വളവുകളും ഇറക്കവും നിറഞ്ഞ റോഡിൽ ദിവസേന എന്നോണം അപകടങ്ങളും വർദ്ധിക്കുകയാണ്. കൂടുതൽ സുരക്ഷാ നിർദേശങ്ങളും ബാരിക്കേടുകളും സ്ഥാപിക്കണമെന്ന് ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments