Latest News
Loading...

എ കെ സി സി രാമപുരം ഫൊറോന പ്രവർത്തനോദ്ഘാടന ചക്കാമ്പുഴയിൽ നടന്നു




ഏ കെ സി സി രാമപുരം ഫൊറോന പ്രവർത്തനോദ്ഘാടന ചക്കാമ്പുഴയിൽ നടന്നു. മേഖലാ പ്രസിഡൻ്റ് അജോ തൂണുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമപുരം ഫൊറോനാ വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം 2024-27 വർഷത്തെ പ്രവർത്തനാദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി നിയമിതനായ ബേബി ഉഴുത്തു വാലിനെ ആദരിച്ചു. 





ചക്കാമ്പുഴ ഇടവക വികാരി ഫാ ജോസഫ് വെട്ടേത്തൽ , ഏ കെ സി സി . മുൻ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സാജു അലക്സ്സ് , ചക്കാമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് സണ്ണി കുരിശുംമൂട്ടിൽ, സൈജു കോലത്ത്, ജോബിൻ പുതിയിടത്തു ചാലിൽ , സജിമോൻ മിറ്റത്താനി തുടങ്ങിയവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments