Latest News
Loading...

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പാലായിലെ ശ്രീരാമകൃഷ്ണ ആശ്രമം സന്ദർശിച്ചു



 കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പാലായിലെ ശ്രീരാമകൃഷ്ണ ആശ്രമം സന്ദർശിച്ചു. മഠത്തിലെത്തിയ കേന്ദ്രമന്ത്രിയെ ഭക്തജനങ്ങളും ആശ്രമം അധികൃതരും ചേർന്ന് സ്വീകരിച്ചു. ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ പ്രതിഷ്ഠയിൽ പൂക്കൾ അർപ്പിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടർന്ന് സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.




പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി മോർച്ചയുടെ ജില്ലാ സെക്രട്ടറി ആയിരുന്നു ജോർജ് കുര്യൻ . വീട്ടിൽ പോയി വരുന്നത് ബുദ്ധിമുട്ടായപ്പോൾ ആശ്രമത്തിൽ കൂടിക്കോ എന്ന് നിർദ്ദേശം അംഗീകരിക്കുകയായിരുന്നു .ഈ ആശ്രത്തിലെ രണ്ടു വർഷത്തെ ജീവിതം മറ്റൊരു മനുഷ്യനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 



ശ്രീരാമ കൃഷണ മഠാധിപതി വീതസംഗാനന്ദ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ മുരളീ വല്ലഭൻ , വി വി സനീഷ്, ലിജിൻ ലാൽ , എൻ കെ ശശികുമാർ , ടി ആർ നരേന്ദ്രൻ, ബിനീഷ് ചൂണ്ടച്ചേരി ,അഡ്വ അനീഷ് ജി , സുമിത് ജോർജ്, ജി മുരളീധരൻ നായർ, എന്നിവർ പ്രസംഗിച്ചു...




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments