Latest News
Loading...

മരിയസദനത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു




ഇരുമാ പ്രമറ്റം. എം.ഡി.സി.എം എസ് ഹൈസ് സ്കൂളിലെ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പാല സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്ററായ മരിയസദനം സന്ദർശിച്ചു. സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നല്ലപാഠം യൂണിറ്റും, പൂർവ്വ വിദ്യാർത്ഥി സംഘടനയും സംയുക്തമായി നടത്തിയ പച്ചക്കറി ത്തോട്ട വിളവെടുപ്പിലൂടെ ലഭിച്ച ധനം ഉപയോഗിച്ചു നിത്യ ഉപയോഗ സാധനങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. 




സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജഗു സാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മരിയസദനം ഡയ് റ ക്ട്രർ ശ്രീ സന്തോഷ് മരിയസദനം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. മേലുകാവ് ഹൗസിംഗ്‌ സൊസൈറ്റി പ്രസിഡന്റും, ഒ.എസ് എ.ട്രഷ്ററുമായ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാക്ഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ ഡാനിയേൽ , ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ശ്രീമതി സൂസൻ.വി. ജോർജ് , ലിന്റാ ദാനിയേൽ , റിബേക്ക എം.ഐ, ജോസ് ഫിൻ ജോസഫ്, അനു റാണി അഗസ്റ്റ്യൻ, അനു മെറിൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ , മരിയ സദനത്തിലെ സഹോദരങ്ങൾക്ക് മധുര പലഹാരം പങ്കു വെച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments