.പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറും ചെറുകുറിഞ്ഞിയില്‍ നിന്നും ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് ഇടിച്ചത്. ചെറുകുറിഞ്ഞി ഭാഗത്തുനിന്നും സ്‌കൂട്ടര്‍ ഇറങ്ങി വന്നപ്പോള്‍ മെയിന്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേയ്ക്ക് ഇറങ്ങി ചെന്നപ്പോള്‍ കാറ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ(48) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന മകന്‍ ഇവാന്‍ (10) തെറിച്ച് റോഡിലേയ്ക്ക് വീണ് എതിരേവന്ന മറ്റൊരു വാഹനത്തിന്റെ അടിയില്‍ പെടുകയും പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്തു. ബെഹറിനില്‍ ജോലിചെയ്തിരുന്ന സജുവും, സ്മിതയും ഏതാനും മാസങ്ങളേ ആയുള്ളു നാട്ടില്‍ വന്നിട്ട്. സ്മിത ഈരാറ്റുപേട്ട പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ്. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments