Latest News
Loading...

കാർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

പാലാ തൊടുപുഴ ഹൈവേയിൽ പിഴകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു.  എലിക്കുളം കുറ്റിക്കാട്ട് കെ.യു.വിഷ്ണുവാണ് (25) മരിച്ചത്. കാറിടിച്ച തെറിച്ച ബൈക്കു വീണ് എതിരെ വന്ന സ്കൂട്ടർ യാ ത്രക്കാരനും പരുക്കേറ്റു.  

 
തൊടുപുഴയിൽ കല്യാൺ സിൽക്സിലെ ജീവനക്കാരനായ വിഷ്ണു രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഞായറാഴ്ച രാത്രി 9നു പിഴക് ആറാം മൈലിലാണ് അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പിഴക് തുണ്ഡത്തിൽ റോയി അഗസ്റ്റിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിഷ്ണുവിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ: വത്സല. സഹോദരങ്ങൾ: ഗിരീഷ്, മനീഷ്.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments