Latest News
Loading...

ഭാരത വേലൻ മഹാ സഭ സംസ്ഥാന സമ്മേളനം പാലായിൽ നടന്നു

ഭാരത വേലൻ മഹാ സഭ സംസ്ഥാന സമ്മേളനം പാലായിൽ നടന്നു. വ്യാപാര ഭവൻ ഓഡിറ്റോ റിയത്തിൽ നടന്ന പൊതുസമ്മേളനം മാണി സി. കാപ്പൻ എം. എൽ.എ. ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറെക്ക ര നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എൻ. ചന്ദ്രശേ ഖരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി തെരഞെഞ്ഞെടുപ്പ്, കലാ പരിപാടി കൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.




.പട്ടികജാതി വിഭാഗങ്ങ ളോടുള്ള സർക്കാരിന്റെ അവ ഗണന അവസാനിപ്പിക്കുക, പെൺകുട്ടികളുടെ വിവാഹ ധനസഹായം മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിക്കുക, സ്വകാര്യ സ്ഥാപനങ്ങളിലും സംവരണ തത്വം നടപ്പാക്കു ക, വസ്തു വാങ്ങി വീട് വയ് ക്കുന്നതിനുള്ള ധനസഹായം 15 ലക്ഷമാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ സ മ്മേളനം ഉന്നയിക്കുമെന്നു സംസ്ഥാന ഭാരവാഹികളാ യ പ്രസിഡന്റ് വി.എൻ. ചന്ദ്ര ശേഖരൻ, ജനറൽ സെക്രട്ടറി എ.എൻ. പുരുഷോത്തമൻ, | ടി.വി. ദിനേശൻ, സോമൻ നദി കാട്ട് എന്നിവർ പരിപാടി ക്കു നേതൃത്വം നൽകി.

Post a Comment

0 Comments