Latest News
Loading...

കോട്ടയം ജില്ലാ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പാലായില്‍ തുടക്കം

65-മത് കോട്ടയം ജില്ല അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനത്തില്‍ പാലാ മുന്‍സിപ്പല്‍ കൗണ്‍സിലറും വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ  തോമസ് പീറ്റര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. 700ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 


.രാവിലെ 7 മണിക്ക് 20 കിലോമീറ്റര്‍ നടത്ത മത്സരത്തോടെയാണ് മീറ്റിന് തുടക്കമായത്.  കോട്ടയം ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജ്, ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങള്‍ 3 ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ മാറ്റുരയ്ക്കും. 14, 16, 18,20 പ്രായപരിധികളിലും സീനിയര്‍ വനിത പുരുഷ വിഭാഗങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്മാര്‍ ആകുന്ന ടീമിന് ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും പ്രത്യേകം ഓവറോള്‍ ട്രോഫികള്‍ സമ്മാനിക്കും. കൂടാതെ ഓരോ വിഭാഗത്തിലും ജേതാക്കള്‍ ആകുന്ന ടീമിനും ട്രോഫികള്‍ സമ്മാനിക്കും.


ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ പ്രവീണ്‍ തര്യന്‍ അധ്യക്ഷനായിരുന്നു.  അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. റെജീനമ്മാ ജോസഫ്, കൗണ്‍സിലര്‍മാരായ ഷാജു തുരുത്തന്‍, ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, നീന ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  മുന്‍ കായിക അധ്യാപകരായ .വി.സി ജോസഫ്, ജോസഫ് മനയാനി, ദ്രോണാചാര്യ കെ പി തോമസ്, സതീഷ് കുമാര്‍ കെ പി, പ്രൊഫസര്‍ നൈനാമ തോമസ്, പ്രൊഫസര്‍ മേഴ്‌സി ജോസഫ് , ഡോ. വി. സി അലക്‌സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

Post a Comment

0 Comments