Latest News
Loading...

ലഹരി വിരുദ്ധ സൈക്കിൾ റാലിയും മൈമും

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തന പദ്ധതിയുടെ ഭാഗമായി എസ്.പി.സി കേസറ്റുകൾ സൈക്കിൾ റാലി നടത്തി. റാലിയുടെ ഫ്ളാഗ് ഓഫ് സ്കൂൾ അങ്കണത്തിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്ററ്യൻ നിർവ്വഹിച്ചു. ഈരാറ്റുപേട്ട നഗര പരിധിയിലൂടെ സഞ്ചരിച്ച റാലി സെൻട്രൽ ജംഗ്ഷനിലെത്തി സമാപിച്ചു. 


.തുടർന്ന് പുളിക്കൻസ് മാളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച മൂകാഭിനയം ഏറെ ശ്രദ്ധേയമായി. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് എം.പി ലീന, ബീനാ ടി.കെ, അൻസാർ അലി, ഷമീനാകെ എ , ഐ ഷാസിയാദ്, ഐ ഷാ മുഹമ്മദ്, അനസ്, റഫിൻ ഷാ എന്നിവർ നേതൃത്വം നൽകി.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments