Latest News
Loading...

പ്രതിഷേ മാർച്ചും ധർണയും നടത്തി

തിടനാട് ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും, വികസന മുരടിപ്പിനുമെതിരെ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി. ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ  10 ന് തിടനാട് അമ്പലം കവലയിൽ നിന്നാണ്  ഓഫീസ് പ്രതിഷേധ മാർച്ചും, ധർണ്ണയും ആരംഭിച്ചത്.


 തുടർന്ന് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം BJP കോട്ടയം ജില്ലാ പ്രസിഡന്റ്  ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ, മണ്ഡലം പ്രസിഡന്റ് അഡ്വ: പി. രാജേഷ് കുമാർ, സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments