Latest News
Loading...

ഭരണസമിതി പാറമടയ്‌ക്കെതിരെന്ന് കരൂര്‍ പഞ്ചായത്ത്

കരൂര്‍ ഗ്രാമപഞ്ചായത്ത് കൂവക്കല്‍മലയില്‍ പാറമട ആരംഭിക്കുന്നതുമായി ബന്ധപെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സെക്രട്ടറി പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയത് പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോടെയല്ല. സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ അടിയന്തിര കമ്മിറ്റി ചേര്‍ന് വിയോജിപ്പ് രേഖപെടുത്തിയെന്നും പഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2022 ഫെബ്രുവരിയിലാണ് ഗ്രാമപഞ്ചായത്തില്‍ പാറമടയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയോടൊപ്പം പാറഖനന ലൈസന്‍സിനാവശ്യമായ അനു ബസ രേഖകളും ഹാജരാക്കായിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി. മാര്‍ച്ച് 2ന് ചേര്‍ന്ന പഞ്ചായത് കമ്മിറ്റി പറമടയ്‌ക്കെതിരെ ഐകകണ്‌ഠേന വിയോജിപ് രേഖപെടുത്തിയിരുന്നു എല്ലാവിധ രേഖകളും സമര്‍പ്പിച്ച സാഹചര്യത്തിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രകാരം കെ.സ്വിഫ്റ്റ് വഴി ലഭിച്ച അപേക്ഷ നിരസിക്കാന്‍ കഴിയാത്തതിനാലുമാണ് സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

CLICK TO WATCH VIDEO

നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച് പറമട ലൈസന്‍സിനെതിരെ കോടതിയെ സമീപിക്കും. പറമടയ്‌ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പഞ്ചായത്ത് ഭരണസമിതി പാറമടക്ക് എതിരാണെന്നും ഭരണ സമിതി വ്യക്തമാക്കി. ട്രിപ്പിള്‍ ഐടി, കൂവക്കല്‍ ക്ഷേത്രം, സെന്റ് തോമസ് മൗണ്ട് എന്നിവക്ക് സമീപമാണ് നിര്‍ദ്ദിഷ്ട പാറമട.  ടൂറിസം പ്രാധാന്യമുള്ള മേഖലകൂടിയാണ് കൂവക്കല്‍ മല.





Post a Comment

0 Comments