Latest News
Loading...

ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെ


കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടൽ കവർന്നത് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ജീവൻ. 

ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ദുരന്തത്തിന് ഇരയായത്.



.മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. 

വീടിനു മുകള്‍ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോകുകയായിരുന്നു.

ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 

കെട്ടിട നിര്‍മാണ സ്റ്റോറിലെ ജോലിക്കാരനായിരുന്നു മാർട്ടിൻ. 

പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായ 15ഓളം പേരിൽ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്.


Post a Comment

0 Comments