Latest News
Loading...

പ്രദേശവാസികള്‍ക്ക് ഭീഷണിയായി കൂറ്റന്‍ കടന്നല്‍ക്കൂട്


രാമപുരം കിഴതിരി കോളനിയ്ക്ക് സമീപം കഴിക്കാട്ട് പുരയിടത്തിലുള്ള റബ്ബര്‍മരത്തില്‍ കൂറ്റന്‍ കടന്നല്‍ക്കൂട് പ്രദേശവാസികള്‍ക്കാകെ ഭീഷണിയാകുന്നു.  പതിനഞ്ച് അടിയോളം ഉയരത്തില്‍ റബ്ബര്‍ മരത്തിലാണ് കടന്നല്‍ക്കൂട് തൂങ്ങിക്കിടക്കുന്നത്. ഈ കൂടിനിപ്പോള്‍ ഒരു മീറ്ററിലധികം നീളം വരും. രണ്ടു മാസം മുമ്പാണ് ഇവിടെ കടന്നല്‍ക്കൂട് കാണപ്പെട്ടത്. നന്നേ വലുപ്പം കുറഞ്ഞ കൂടായിരുന്നതിനാല്‍ അപ്പോള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് ഫയര്‍ഫോഴ്‌സും അറിയിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ കുട്ടികളടക്കമുള്ള സമീപവാസികള്‍ ഭയന്നു കഴിയുകയാണ്. 

M.R. Raju