Latest News
Loading...

കേരള കോണ്‍ഗ്രസ് പരാമര്‍ശം; മാപ്പ് പറഞ്ഞ് മിനി പ്രിന്‍സ് നടപടി ഒഴിവാക്കി


പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കേരള  കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം നടത്തിയതി വിവാദമാതിന് പിന്നാലെ വിഷയത്തില്‍ പാര്‍ട്ടിയോട് ഖേദം പ്രകടിപ്പിപ്പിച്ച് കൗണ്‍സിലര്‍ മിനി പ്രിന്‍സ്. കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഖേദപ്രകടനത്തോടെ കെട്ടടങ്ങി. 
പാലാ ജനറലാശുപത്രിക്ക് കെ.എം മാണിയുടെ പേരിടുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗമായ മിനി പ്രിൻസ് കേരളാ കോൺഗ്രസിന് അനുകൂലമായി നിലപാടെടുത്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

സംഭവം വാര്‍ത്തയായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മിനി പ്രിന്‍സ് രംഗത്തുവന്നിരുന്നു. നഗരസഭാ മിനിട്ട് സിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതി ചേർത്തത് തന്നെ നശിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാിയരുന്നു മിനി പ്രിൻസ് ആരോപിച്ചത്. 

ഇതിനെതിരെ കോൺഗ്രസ് പാലാ ബ്ളോക്ക് ഭാരവാഹികൾ രംഗത്ത് വരികയും, മിനി പറഞ്ഞതു മാത്രമാണ് മിനുട്സിലുള്ളതെന്നും വ്യക്തമാക്കിയിരുന്നു.  രണ്ട് വള്ളത്തിൽ കാല് വെക്കുന്നതാണ് കോൺഗ്രസ് കൗൺസിലറുടെ നടപടി എന്നും, അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇതിനെ തുടർന്നാണ്  അമ്പാടി ആഡിറ്റോറിയത്തിൽ ചേര്‍ന്ന പാലാ മണ്ഡലം കമ്മിറ്റിയില്‍ മിനി പ്രിൻസെത്തി പാർട്ടിയോട് മാപ്പ് പറഞ്ഞത്. ഇതോടെ കൂടുതൽ അച്ചടക്ക നടപടികൾ ഒഴിവായേക്കും. മിനി പ്രിൻസ് മാപ്പ് പറഞ്ഞില്ലായെങ്കിൽ കോൺഗ്രസിലൂടെ ലഭിച്ച കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.