Latest News
Loading...

മരട് ഫ്ലാറ്റ് വിഷയത്തിൽ നിർമ്മാണ കമ്പനിക്കെതിരെ നടപടി ഉണ്ടാകണം; കാനം രാജേന്ദ്രൻ


 മരട് ഫ്ലാറ്റ് വിഷയത്തിൽ കുറ്റക്കാരായ കെട്ടിടം നിർമിച്ച കമ്പനി ഇപ്പോഴും ചിത്രത്തിൽ വരുന്നില്ല. ഇവരെ കുറിച്ചു അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇവിടുത്തെ താമസക്കാരുടെ വിഷമത്തിൽ അനുഭാവപൂർണമായ സമീപനം ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ടു സർവ്വ കക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. മരട് ഫ്ളാറ്റിലെ താമസക്കാരുടെ വിഷയം ചർച്ച ചെയ്യുന്നതിന് മുഖ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം ചേരുന്നതിനു തീരുമാനിച്ചിട്ടുണ്ട്. 

ഇതിൽ അനുഭവ പൂർണമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാനം പറഞ്ഞു. പാലായിൽ മാണി.സി.കാപ്പന്റെ വിജയം സുനിശ്ചിതമാണെന്നും കാനം അവകാശപ്പെട്ടു. പാലായിൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സി.പി.ഐ പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റ്റി.പുരുഷോത്തമൻ, ഭക്ഷ്യ വകുപ്പുമന്ത്രി പി. തിലോത്തമൻ, ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ഡെപ്യൂട്ടി സ്പീക്കർ പി.ശശി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.കെ കൃഷ്ണൻ, അഡ്വ .വി.ബി.ബിനു, അഡ്വ. വി.കെ സന്തോഷ് കുമാർ, റ്റി.എൻ രമേശൻ, ജില്ലാപഞ്ചായത്ത് അംഗം പി.സുഗതൻ  എന്നിവർ പ്രസംഗിച്ചു.