അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.
ഇന്ന ചേര്‍ന്ന് യുഡിഎഫ് കേരള കോണ്‍ഗ്രസ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ അഡ്വ. ജോസ് ടോം, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മെംബറായിരുന്നു. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജസി ജോസ് മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. മുന്‍പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

0 Comments