പനയ്ക്കപ്പാലത്ത് CPI നയവിശദീകരണ യോഗവും,മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ സാബുവിന്റെ നേതൃത്വത്തിൽ സിപിഐയിൽ ചേർന്ന നിരവധി സഖാക്കൾക്ക് സ്വീകരണവും നൽകി.
നയവിശദീകരണ യോഗം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പിഎസ് സുനിൽ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പാത സ്വീകരിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ കെ സാബു, ലോക്കൽ കമ്മിറ്റി അംഗം റോബിൻ വി സി, അരുൺ സത്യൻ, അജോ എന്നിവരുടെ നേതൃത്വത്തിൽ വന്ന സഖാക്കളെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എം ജി ശേഖരൻ രക്തപതാക നൽകി സ്വീകരിച്ചു.
.വർഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് നാടിന്റെ നന്മയ്ക്കും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയും,
നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ കരുത്തോടെ ഒരുമിച്ച് മുന്നോട്ടു പോകണം എന്ന് ഉദ്ഘാടനം ചൂണ്ടിക്കാണിച്ചു.
.സിപിഐ പൂഞ്ഞാർ മണ്ഡലം അസി :സെക്രട്ടറി കെ ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ വി എബ്രഹാം, കെ ഐ നൗഷാദ്,ലോക്കൽ സെക്രട്ടറി പി പി രാധാകൃഷ്ണൻ നായർ, ജോസ് മാത്യു, പി ആർ മനോജ്,കെ എസ് നൗഷാദ്, പി രാമഭദ്രൻ നായർ,എബിൻ പയസ്സ്, നൗഫൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
.





0 Comments