കിടങ്ങൂരിൽ ഭർത്താവ് കാർ റിവേഴ്സ് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യ , കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം മുൻ ഹെഡ്മിസ്ട്രസ് ശോഭനാകുമാരിയാണ് (66) മരിച്ചത്.
.ഉച്ചകഴിഞ്ഞ് വീട്ടിൽ വച്ചായിരുന്നു സംഭവം. കാറിൽനിന്ന് ശോഭനാകുമാരി ഇറങ്ങിയശേഷം ഭർത്താവ് മുരളീധരൻ പിള്ള വാഹനം കാർപോർച്ചിൽ പാർക്ക് ചെയ്യുന്നതിനായി റിവേഴ്സ് എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ കാർപോർച്ചിന്റെ തൂണിലും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പിലും സമീപം നിന്നിരുന്ന ശോഭനാകുമാരിയെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിൽപ്പെട്ട ശോഭനാകുമാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
.
.





0 Comments