ഭരണങ്ങാനം: വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയിൽ കലോത്സവങ്ങൾക്ക് പ്രഥമസ്ഥാനം ഉണ്ടെന്ന് ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ കലോത്സവങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു എന്നും അദ്ദേഹം ഓർമ്മിച്ചു.പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി - 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധാ ഷാജി മുഖ്യ പ്രഭാഷണം നടത്തി. എ. ഇ ഒ ഡോ.കെ.ആർ.ബിന്ദു ജി, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൽഫോൻസാ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി.തോമസ്, പാലാ ഡി.ഇ.ഒ. ഷം ലാ ബീവി, പാലാ ബി.പി.സി.ഡോ. ടെന്നി വർഗീസ്, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, എച്ച്.എം' ഫോറം സെക്രട്ടറി ബിജുമോൻമാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം, പി.റ്റി.എ.പ്രസിഡൻ്റ് ജോസ് ജെ.തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
.ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വർണ്ണശഭളമായ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു. എൽ.പി.സ്കൂൾ കുട്ടികളുടെ ബാൻ്റ് മേളവും വിദ്യാർത്ഥികളുടെ ചെണ്ടമേളവും കുട്ടികൾ അവതരിപ്പിച്ച വിവിധ പ്ളോട്ടുകളും ഘോഷയാത്രയ്ക്ക് മിഴിവേകി. സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ, എസ്.എച്ച്.ഗേൾസ് ഹൈസ്കൂൾ, സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ എന്നീ സ്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, മൂന്നു സ്കൂളുകളിലെയും അധ്യാപകർ, പി.റ്റി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി
.
.





0 Comments