Latest News
Loading...

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി




പാലാ: കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പാലാ മുണ്ടുപാലം സ്കൂളിന് സമീപം ന്യൂ ഫാം റോഡിലെ പുരയിടത്തിലായിരുന്നു സംഭവം.

ആനിത്തോട്ടത്തിൽ തോമസ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ ന്യൂ ഫാം റോഡിലെ പുരയിടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ പശു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു.



.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പാലാ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ഓഫീസർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി കിണറ്റിൽനിന്ന് പുറത്തെടുത്തു.


.



.

Post a Comment

0 Comments