Latest News
Loading...

കാനാട്ടുപാറയിൽ മാലിന്യം നിക്ഷേപിക്കാനുള്ള നഗരസഭാ നീക്കം; പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ



പാലാ: കാനാട്ടുപാറയിൽ മാലിന്യം നിക്ഷേപിക്കാനുള്ള പാലാ നഗരസഭയുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിൽ. ജനവാസ മേഖലയോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മാലിന്യനിക്ഷേപ നീക്കത്തിൽനിന്ന് നഗരസഭ പിന്മാറണമെന്നാവശ്യപ്പെട്ട് പുഞ്ചിരിക്കവലയിൽ സർവകക്ഷി യോഗം ചേർന്നു. മുണ്ടാങ്കൽ പൗരസമിതിയുടെ നേതൃത്വത്തിലാണ് സമരപരിപാടികൾക്ക് രൂപം നൽകുന്നത്.



.പുഞ്ചിരിക്കവലയിൽ നടന്ന യോഗം ഫാ. ജോർജ് പഴേപറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.

എൻ. സുരേഷ്, ഷാജകുമാർ, മോട്ടി മൂഴി പ്ലാക്കൽ, ജോഷി വട്ടക്കുന്നേൽ, എം.പി. കൃഷ്ണൻ നായർ, ജെയിംസ് വടക്കൻ, എം.എസ്. ശശിധരൻ നായർ, നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ദിയ ബിനു പുളിക്കക്കണ്ടം, സിജി ടോണി, സോണിയ ചിറ്റേട്ട്, പ്രിൻസി സണ്ണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



.ബിജു വർക്കി, എ.എസ്. തോമസ് എന്നിവർ നേതൃത്വം നൽകി. ജനങ്ങളുടെ ആരോഗ്യവും പ്രദേശത്തെ പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി മാലിന്യനിക്ഷേപ നീക്കത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.




.

Post a Comment

0 Comments