പാലായ്ക്ക് സമീപത്തു നിന്നും വാടകവീട്ടിൽ കഞ്ചാവുമായി കോളേജ് വിദ്യാർത്ഥികളെ പിടികൂടി. ബൈപ്പാസിൽ ഊരാശാലയ്ക്ക് സമീപത്തെ വീട്ടിൽ നിന്നുമാണ് നാലു പേരെ പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. ഇവരിൽ നിന്നും 150 ഗ്രാം വരെ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.
.ലഹരിക്കെതിരെ തൂഫാൻ അടക്കമുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും ഒരു കിലോ വരെ കഞ്ചാവ് കൈവശം വച്ചാലും സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്ന അവസ്ഥ കഞ്ചാവ് വില്പനക്കാർക്കും ഉപയോഗിക്കുന്നവർക്കും പ്രോത്സാഹനം ആവുകയാണ്. എംടിഎംഎ പോലുള്ള മാരക ലഹരികളിലും പരിധിക്ക് അപ്പുറം കൈവശം ഉണ്ടായാൽ മാത്രമേ റിമാൻഡ് ഉണ്ടാവുകയുള്ളൂ.
.എംഡി എം എ വായുവുമായി സമ്പർക്കത്തിൽ വന്നാൽ രാസഘടനയിൽ മാറ്റം വരുന്നതും കേസ് കോടതിയിൽ എത്തുമ്പോൾ പരാജയപ്പെടാൻ കാരണമാകുന്നു. ലഹരി വില്പനക്കാരെ പൂട്ടാൻ കൈവശം വയ്ക്കാവുന്ന കഞ്ചാവിന്റെ അളവ് കുറച്ചാൽ മാത്രമേ പരിഹാരമുള്ളൂ എന്നതാണ് വാസ്തവം.
.





0 Comments