പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
മോനിപ്പള്ളിയിൽ കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ നീലൂർ സ്വദേശി ഓമന (72)യ്ക്ക് പരുക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു അപകടം.
.ഇന്നലെ വൈകിട്ട് പള്ളത്ത് ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച് വീണ് പള്ളം സ്വദേശികളായ ആഷ പ്രസ്റ്റ്ലി (42), അയോണ (15), പ്രസേലി (10) എന്നിവർക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് താഴെ വീണ് കടപ്ലാമറ്റം സ്വദേശി പി.കെ. സണ്ണി (74)ക്കും പരുക്കേറ്റു.
പരുക്കേറ്റ അഞ്ചുപേരെയും മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി
.
.





0 Comments