Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു



തീക്കോയി: സർഗാത്മകതയുടെ മേളയ്ക്ക് വേദി ഒരുക്കിക്കൊണ്ട് ഈരാറ്റുപേട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഔദ്യോഗിക തുടക്കമായി. ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് സെന്റ് മേരീസ് എച്ച്.എസ്.എസ്, തീക്കോയിയിൽ വെച്ചാണ് കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. തീക്കോയി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തോടെ വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക് സ്വീകരിച്ചു.

 


.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ശ്രീ. ജോസ് തോമസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വെരി.റവ. ഡോ. ജോർജ് വെട്ടുകല്ലേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബഹുമാന്യനായ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോയി സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട എ.ഇ. ഒ ഇൻ ചാർജ് ശ്രീമതി സിസി പൈകടയിൽ കലോത്സവ വിശദീകരണം നടത്തി.

 



.തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, അഡ്വ.പി.ജീരാജ്, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ റിജു, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, ബ്ലോക്ക് മെമ്പർ റോജി തോമസ് 
  ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ,
എൽ. പി സ്കൂൾ എച്ച്. എം ബീന ജെയിംസ്, എച്ച് എം ഫോറം സെക്രട്ടറി മാത്യു കെ ജോസഫ്,പി. റ്റി. എ പ്രസിഡന്റ്‌ ചാൾസ് റ്റി ജോർജ്, ശ്രീ സണ്ണി കണിയാംകണ്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 



.റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്രീ അഗസ്റ്റിൻ സേവ്യർ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. കലോത്സവത്തിന്റെ മനോഹരമായ ലോഗോ തയ്യാറാക്കി സമ്മാനാർഹനായ തീക്കോയി സെന്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അനയ് കൃഷ്ണ അഖിലിന് എം. എൽ. എ ക്യാഷ് അവാർഡ് നൽകുകയും അഭിനന്ദിക്കുകയും ചെയ്തു.

വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സാന്നിധ്യംകൊണ്ട് മേള സജീവമായിക്കഴിഞ്ഞു. വിവിധ വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

0 Comments