Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 2, 3, 4, 5 തീയതികളിൽ




ഈരാറ്റുപേട്ട സബ്ജില്ലാ സ്കൂൾ കലോത്സവം 2026 നവംബർ 2, 3, 4, 5 തീയതികളിൽ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഉപജില്ലയിലെ 76 സ്കൂളുകളിൽ നിന്നായി മൂവായിരത്തിൽപ്പരം കുൗമാര കലാപ്രതിഭകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് പുറമെ പ്രത്യേകമായി സംസ്കൃതം, അറബിക് കലോത്സവങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.



.വിവിധ സമാന്തര വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 3 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് എച്ച്.എസ്. ഹാളിൽ വെച്ച് നടക്കും.
പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സെന്റ് മേരീസ് എച്ച്.എസ്.എസ് മാനേജർ വെരി. റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോയി സ്കറിയ മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.


.ഇതിന് മുന്നോടിയായി നവംബർ 2 തിങ്കളാഴ്ച രാവിലെ 08:45-ന് ഈരാറ്റുപേട്ട എ.ഇ.ഒ ഇൻചാർജ് ശ്രീമതി സിസി പെകടയിൽ പതാകയുയർത്തുന്നതോടെ കലോത്സവ നടപടികൾക്ക് തുടക്കമാകും.

തുടർന്ന് ആദ്യദിനത്തിൽ ചിത്രരചന, രചനാ മത്സരങ്ങൾ, സാംസ്കാരിക മത്സരങ്ങൾ എന്നിവയും ആരംഭിക്കും.

നവംബർ 3, 4 തീയതികളിൽ വിവിധ വേദികളിലായി ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടി നൃത്തം, സംഗീതം, നാടകം, മിമിക്രി, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രധാന ഇനങ്ങൾ അരങ്ങേറും.

നവംബർ 5 വ്യാഴാഴ്ച മാർഗ്ഗംകളി, തിരുവാതിര, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകുന്നതോടെ കലോത്സവത്തിന് തിരശ്ശീല വീഴും.





.വൈകുന്നേരം 04:00 മണിക്ക് നടക്കുന്ന വിപുലമായ സമാപന സമ്മേളനം പത്തനംതിട്ട MP ശ്രീ.ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.

പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ മുഖ്യപ്രഭാഷണവും വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അനുമോദന പ്രസംഗം നടത്തും.

പൂർണ്ണമായും ഹരിതചട്ടം (Green Protocol) പാലിച്ചാണ് ഈ കലാമാമാങ്കം സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments