Latest News
Loading...

ചെന്നിത്തലയ്ക്ക് നേരെ ഈരാറ്റുപേട്ടയിൽ രണ്ടുതവണ കരിങ്കൊടി പ്രതിഷേധം


ഈരാറ്റുപേട്ടയിൽ എത്തിയ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിതലയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഒരു തവണയല്ല രണ്ടുതവണ . ഡിവൈഎഫ്ഐ , എ ഐ വൈ എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൂഞ്ഞാറിൽ ആദിവാസി യുവാവിനെ പോലീസ് മർദ്ദിച്ചതിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു  ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നു. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി 



.ഈരാറ്റുപേട്ടയിൽ എം ജെ സെബാസ്റ്റ്യൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ചേന്നാട് കവലയിൽ വച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെയാണ് AIYF പ്രവർത്തകരും കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. പ്രളയ ഫണ്ട് എവിടെയെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് , കോട്ടയം ജില്ലാ കമ്മിറ്റി അംഗം സുനൈസ് എംപി, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി അമീൻ, 
മുൻസിപ്പൽ പ്രസിഡൻറ് അഫ്സൽ ആമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


.



.

Post a Comment

0 Comments