Latest News
Loading...

ദേശിയോദ്ഗ്രഥന സന്ദേശവുമായി ' വോയ്‌സസ് ഓഫ് യൂണിറ്റി '



പൂഞ്ഞാർ : ദേശീയ ഏകതാ ദിനാചരണ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വോയ്സസ് ഓഫ് യൂണിറ്റി എന്നപേരിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും വിശിഷ്ടാതിഥികളും ഉൾപ്പെടെ നൂറിൽപ്പരം പേർ, ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്രഭാഷണങ്ങളും ഗാനങ്ങളും നൃത്തരൂപവും അവതരിപ്പിച്ചു.




.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സേവ്യർ കിഴക്കേമ്യാലിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്, വാർഡ് മെമ്പർ പ്രിയാമോൾ രാജേഷ്, സ്കൂൾ പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പിടിഎ പ്രസിഡന്റ് എബി പൂണ്ടിക്കുളം, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന എബ്രഹാം, സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ എന്നിവർ പ്രസംഗിച്ചു.


.



.

Post a Comment

0 Comments