പൂഞ്ഞാർ പെരിങ്ങുളത്ത് മോഷണ കുറ്റം ആരോപിച്ച് പോലീസ് മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽ പ്പെട്ട യുവാവ് അഭിലാഷിനെ പിഡിപി നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. ആരോപണ വിധേയരായവർക്ക് മാതൃകപരമായ ശിക്ഷ ഉറപ്പ് വരുത്തണം.
.സംഭവവികാസങ്ങൾ കേരളത്തിൻ്റെ പൈതൃകത്തിന് കളങ്കമാണ്. ചികത്സയിൽ കഴിയുന്ന യുവാവിനെ പെടുന്നനെ ഡിസ്ചാർജ് ചെയ്യിപ്പിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കും.
ഇനിയും കുറ്റക്കാർക്കെതിരെ നടപടിക്ക് താമസം നേരിട്ടാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിഡിപി കേന്ദ്രകമ്മറ്റിയംഗം
എം എസ് നാഷാദ് പറഞ്ഞു
.ജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയക്കൽ
നേതാക്കളായ ഒ എ സക്കരിയ , അൻസർഷാ കുമ്മനം, ഷിഹാബ് പതിനാറിൻ ചിറ, മുജീബ് മഠത്തിൽ തുടങ്ങിയർ കൂടെയുണ്ടായിരുന്നു
.





0 Comments