പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ.യുടെ ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നവംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15ന് നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12.45ന് ഈരാറ്റുപേട്ട കടുവാമുഴിയിൽ പുതുതായി നിർമ്മിച്ച ട്രാഫിക് യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എം.എൽ.എയുടെ ശ്രമഫലമായി അനുവദിച്ച ട്രാഫിക് യൂണിറ്റ് ഓഫീസിന് ഈരാറ്റുപേട്ട നഗരസഭയാണ് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്.
.ജനകീയ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും പൊതുജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തുമായി രണ്ട് എം.എൽ.എ ഓഫീസുകളാണ് ആരംഭിക്കുന്നത്. ഇതിൽ പൂഞ്ഞാർ മേഖലയിലെ ഓഫീസ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഓഫീസിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്.
.ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് ഇല്യാസ്, അഡ്വ. ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ തുടങ്ങിയവർ പങ്കെടുക്കും.
.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കാരയ്ക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. സതീഷ് കുമാർ, ബിനു മറ്റക്കര, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം എന്നിവരടക്കം വിവിധ യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിക്കും. രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടന വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.





0 Comments