Latest News
Loading...

സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും മാമോഗ്രാം പരിശോധനയും നടത്തി



പള്ളിക്കത്തോട് . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്‌കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി. സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസിഡറുമായ നിഷ ജോസ് .കെ മാണി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എൽന അന്ന ജേക്കബ് ക്ലാസ്സ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത , മാതൃസമിതി പ്രസിഡൻ്റ് ഡോ. അപർണ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.



.


.



.

Post a Comment

0 Comments