Latest News
Loading...

സംസ്ഥാന പഠനക്യാമ്പ് കൊച്ചിയിൽ




കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബര്‍ 6, 7 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി.ഒ.സിയില്‍ നടക്കും. കേരള നിയമസഭ മുന്‍സ്പീക്കര്‍ വി.എം. സുധീരനും ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫും പഠനക്യാമ്പില്‍ പങ്കെടുത്ത് പ്രസംഗിക്കും.

സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 അതിരൂപതാ-രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യുവതീയുവാക്കളും ക്യാമ്പില്‍ പങ്കെടുക്കും. 


.നവംബര്‍ 6 ന് ഉച്ചകഴിഞ്ഞ് 3 ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5.30ന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു അദ്ധ്യക്ഷത വഹിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ സന്ദേശം നല്‍കും.

7-ാം തീയതി ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ സന്ദേശം നല്‍കും. കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, അഡ്വ. ചാര്‍ലി പോള്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ രണ്ട് ദിനങ്ങളിലായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 



.സംഘടനാ ശാക്തീകരണവും, പുതിയ സര്‍ക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവും മദ്യനയ രൂപീകരണത്തിലെ കാലതാമസവും, നിലപാടുകളും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് സംസ്ഥാന വക്താവും സെക്രട്ടറിയുമായ പ്രസാദ് കുരുവിള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




.

Post a Comment

0 Comments